പെൻഷൻ കൊടുക്കാൻ പണം വേണ്ടേ; പ്രതികരണവുമായി സജി ചെറിയാൻ

എറണാകുളം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ പെൻഷൻ അഞ്ച് മാസത്തിലേറെയായി മുടങ്ങിയ സാഹചര്യത്തിൽ പരസ്യ പ്രതിഷേധവുമായി ഇടുക്കിയിലെ വയോധിക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് കഴിഞ്ഞ ദിവസം പ്രതിഷേധ സമരം നടത്തിയത്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്

അമ്മച്ചി റോഡിൽ കുത്തിയിരുന്ന് സമരം ചെയ്തത് റിപ്പോർട്ട് ചെയ്തിട്ട് കാര്യമില്ല കൊടുക്കാൻ പണം വേണ്ടേയെന്ന് മന്ത്രി സജി ചെറിയാൻ ചോദിക്കുന്നു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്രത്തിൽ നിന്ന് പണം കിട്ടിയില്ലെങ്കിൽ പദ്ധതികൾ നടക്കുമോയെന്ന് അദ്ദേഹം ചോദിച്ചു.

ഈ വർഷം കേന്ദ്രം അറുപതിനായിരം കോടി രൂപ തന്നില്ല. നിർമ്മലാ സീതാരാമൻ പറഞ്ഞ കാര്യം പൂർണമായി ശരിയല്ല. കേരളത്തിന് കിട്ടേണ്ട വിഹിതം ന്യായമായും കിട്ടണം. കേരളത്തെ ശത്രു രാജ്യമായി കാണേണ്ട മിത്രമായി കണ്ടാൽ മതി. സംസ്ഥാനം നിലനിൽക്കാതെ കേന്ദ്രം നിലനിൽക്കുമൊയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.