തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമെല്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ് കണ്ടുവരുന്നത്. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ഇതു പ്രധാന കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. മോദി ഏകാധിപതിയാവുകയാണ്. ഏകാധിപതിമാരുടെ അവസാനം എങ്ങനെയാണെന്ന് നമുക്ക് അറിയാം. കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത് എതിരാളികളെ വകവരുത്തുന്ന നയമാണ്. ഡൽഹിയിലെ കേരളത്തിന്റെ സമരം ഇന്ത്യയാകെ ശ്രദ്ധിച്ചു. കേരളം പറയുന്ന കണക്ക് ശരിയാണെന്ന് ധനമന്ത്രി ഒരിക്കലും പറയാൻ പോകുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

