ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ; വാഗ്ദാനം ചെയ്ത് ഇമ്മാനുവൽ മാക്രോൺ

ന്യൂഡൽഹി: 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഇമ്മാനുവൽ മാക്രോൺ. വലിയ പ്രഖ്യാപനങ്ങളാണ് ഇന്ത്യയിലെത്തിയ ഇമ്മാനുവൽ മാക്രോൺ നൽകിയിരിക്കുന്നത്. ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ അദ്ദേഹം വാഗ്ദാനം ചെയ്തു.

2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എക്‌സ് പ്ലാറ്റ് ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2030ൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കുമെന്ന് മക്രോൺ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു,

ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കും. സർവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കും. ഫ്രാൻസിൽ പഠിച്ച പൂർവ ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.