തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടക്കുകയെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. സ്ഥാനാർഥികളായി പറഞ്ഞുകേൾക്കുന്ന മൂന്നു പേരും ശക്തരാണെന്ന് പത്മജ വ്യക്തമാക്കി. തൃശൂരിൽ പറഞ്ഞു കേൾക്കുന്ന മൂന്നു സ്ഥാനാർഥികളും ശക്തരാണ്. നല്ല ഫൈറ്റുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും അങ്ങനെ ഫൈറ്റുള്ളതു രസമല്ലേയെന്നും പത്മജ വ്യക്തമാക്കി.
ജനങ്ങൾ ഏറ്റവും കൂടുതൽ വോട്ട് ചെയ്യുന്നവർ വിജയിക്കും. കോൺഗ്രസ് സ്ഥാനാർഥി ആരാണെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടില്ല. സ്ഥാനാർഥിയെ അറിഞ്ഞാൽ ആരാണു ജയിക്കുകയെന്നു പറയാൻ കഴിയും. സ്ഥാനാർഥി ആരെന്നതു പ്രധാനപ്പെട്ട വിജയ ഘടകമാണെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസും ബിജെപിയും തമ്മിലാണു മത്സരമെന്ന് സിറ്റിങ് എംപി ടി എൻ പ്രതാപൻ വ്യക്തമാക്കി.

