ഗുരുവായൂർ ഭണ്ഡാരത്തിലെ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ; ലഭിച്ചത് 6,1308091 രൂപ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 6,1308091 രൂപ. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചിട്ടുണ്ടെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ന്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40കറൻസിയും അഞ്ഞൂറിന്റെ 153 കറൻസിയും ലഭിച്ചു.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ ഭണ്ഡാര വരവ് 2.07ലക്ഷം രൂപയാണ്. ക്ഷേത്രംകിഴക്കേ നടയിലെ എസ്ബിഐയുടെ ഇ ഭണ്ഡാരം വഴി 207007 രൂപയാണ് ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണിതെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു.