അരീനയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും

മധുരയിലെ കീഴക്കരൈ ഗ്രാമത്തിലെ കാളകൾ പോരിനായി ഒരുങ്ങി കഴിഞ്ഞു.സ്പെയിൻ മെക്സിക്കോ മോഡലുകളെ സാമ്യം ചെയ്തുള്ള പുതിയ സ്‌റ്റേഡിയമായ കലൈഞ്ജര്‍ ജല്ലിക്കെട്ട് അരീനയിലാണ് ആദ്യ പോരാട്ടം നടക്കുക. ഇതിനായി ആയിരത്തോളം കാളകളും ജല്ലിക്കെട്ട് വീരന്മാരും തയ്യാറായിക്കഴിഞ്ഞു. ഡി.എം.കെ. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി 2022ലാണ് പുതിയ അരീനയുടെ പദ്ധതി പ്രഘ്യപിച്ചത്. ജല്ലിക്കെട്ട് അരീന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദിയുടെ ഭാഗമായാണ് നിർമിച്ചത്.

ജനുവരി 23ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അരീനയുടെ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ ആദ്യ മത്സരവും നടക്കും. തുടര്‍ന്നുള്ള നാലുദിവങ്ങളിലും ജല്ലിക്കെട്ട് അരങ്ങേറും. ഒരേ സമയം 4000 പേര്‍ക്ക് മത്സരം കാണാൻ സാധിക്കും വിധമാണ് ഗാലറി പണി കഴിപ്പിച്ചിരിക്കുന്നത്. 61 കോടി രൂപയാണ് ചെലവ്.സ്റ്റേഡിയത്തിന്റെ മുൻഭാഗത്തായി ജല്ലിക്കെട്ട് പ്രതിമയും ഉള്ളില്‍ കരുണാനിധിയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. അരീനയെ പുതിയൊരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മറ്റു മത്സരങ്ങളെ പോലെ തന്നെ ജെല്ലിക്കെട്ടും പതിവായി നടത്താനും തീരുമാനമുണ്ട്