മൂടക്കൊല്ലിയിൽ വീണ്ടും കടുവ പന്നിയെ കൊന്നു

തുടർച്ചയായ കടുവ ആക്രമണം. മൂടക്കൊല്ലിയിൽ വീണ്ടും കടുവ, പന്നിയെ കൊന്നു. 27 പന്നികളെയാണ് പത്തു ദിവസത്തിനിടെ കടുവകൊന്നത്. സ്ഥിരമായി വരുന്ന ഫാമിൽ തന്നെയായിരിന്നു ഇത്തവണയും കടുവ വന്നത്. ഫാമിന്റെ പുറത്തായി കടുവയെ പിടിക്കുന്നതിനായി രണ്ടു കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും കയറാതെയാണ് കടുവ ഫാമിന്റെ അകത്തു കയറി പന്നിയെ പിടികൂടിയത്. ശ്രീജിത്ത്, ശ്രീനേഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് തുടർച്ചയായുള്ള കടുവയുടെ സന്ദർശനം. ഇവർക്ക് 27 പന്നികളെ ഇതുവരെ നഷ്ടപ്പെട്ടെങ്കിലും . ഇതുവരെയായും നഷ്ടപരിഹാരം സംബന്ധിച്ച് അറിയിപ്പൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ല.

ഡബ്ല്യു.ഡബ്ല്യു.എൽ.-39 എന്ന് പേരിട്ടിരിക്കുന്ന പെൺകടുവയാണ് ഫാമിലെത്തുന്നതെന്ന വിവരം വനം വകുപ്പ് നേരത്തെ സ്ഥിതീകരിച്ചിരിന്നു. ഈ മാസം 6 നാണ് കടുവ ആദ്യമായി ഫാമിലെത്തി പന്നികളെ കൊന്നത്. പിന്നീട് ഞായറാഴ്ച പുലർച്ചെ ഫാമിലെ അഞ്ച് പന്നികളെയും കൊന്നു .ഇതേത്തുടർന്ന് മേഖലയിൽ വനംവകുപ്പിനെതിരെ വൻ പ്രതിഷേധം ഉടലെടുത്തിരുന്നു. എന്നിരിക്കെയാണ് ഇപ്പോൾ വീണ്ടുമൊരു കടുവ ആക്രമണം.