തിരുവനന്തപുരം: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമാണെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഇടതുപക്ഷം നേരത്തെ ഈ തീരുമാനം പ്രഖ്യാപിച്ചതാണ്. കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഇടതുപക്ഷ നിലപാട് കാരണമായിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് ഇത് വ്യക്തമാക്കുന്നത്. ഇപ്പോഴെങ്കിലും കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനെ സിപിഎം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നിലപാടിലൂടെ ഇന്ത്യ മുന്നണിക്ക് ഒരുപടി കൂടെ മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

