ഇന്ത്യന്‍ പുകയിലയില്‍ നിന്നും അല്‍ഷിമേഴ്‌സ് തടയാൻ സാധിക്കുമെന്ന് കേരളത്തിലെ ശാസ്ത്രജ്ഞർ. ഇന്ത്യന്‍ പുകയില എന്നറിയപ്പെടുന്ന ലോബെലിയ ഇന്‍ഫ്‌ളാറ്റ ചെടിയില്‍ നിന്നുള്ള തന്മാത്ര തലച്ചോറിലെ നാഡീകോശങ്ങളിലുള്ള മാംസ്യതന്മാത്രകളുമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. എലികളിലാണ് ഈ പഠനം നടത്തിയത്. രാസസാമ്യത ഉപയോഗിച്ചുള്ള ടാര്‍ഗെറ്റ് ഫിഷിങ്ങ് രീതിയിലൂടെ പൈപ്പിരിഡിന്‍ ആല്‍ക്കലോയിഡ് രാസ വിഭാഗത്തില്‍പെട്ട ‘-ലോബെലിന്‍’ എന്ന തന്മാത്ര കോളിന്‍എസ്റ്ററേസ്, എന്‍.എം.ഡി.എ. റിസെപ്റ്റര്‍ എന്നീ മാംസ്യ തന്മാത്രകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും അതുവഴി തലച്ചോറിലെ നാഡീ കോശങ്ങളെ സംരക്ഷിക്കാനും കഴിയുമെന്നാണ് പഠനത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞത്. മോളികുലാര്‍ ഡോക്കിങ് എന്ന കംപ്യൂട്ടേഷണല്‍ ബയോളജി സാങ്കേതിക വിദ്യ വഴിയും ഈ പ്രക്രിയയുടെ ഏറ്റവും ചെറിയ ഘടനയും, പ്രവര്‍ത്തനവും മനസ്സിലാക്കാൻ കഴിഞ്ഞു.
2024-01-12

