രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലും തടയാന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യാന്‍ ജോര്‍ഹാട്ടില്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഭൂപന്‍ ബോറ മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് അറിയിച്ചു. അതേസമയം യാത്രയുടെ അനുമതി സംബന്ധിച്ച് അസം സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. യാത്ര നിയന്ത്രണങ്ങളോടെ മണിപ്പൂരില്‍ നിന്ന് തന്നെ ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസില്‍ ഇംഫാലിലെ വേദിമാറ്റ സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുകയാണ്. മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് ഈ മാസം 14 നാണ് ഭാരത് ന്യായ് യാത്ര യാത്ര ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും.

