രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പൊലീസ് രാജിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വീട് വളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്തത് എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. പൊലീസ് നടപടി ഭീകരവാദിയെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് എന്നും അദ്ദേഹം വിമര്‍ശിച്ചു. പൊലീസിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നും മര്യാദകളുടെ സീമകള്‍ ലംഘിച്ചെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഈ പോക്ക് അപകടകരമാണെന്ന് അദ്ദേഹം കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.