എം എ യൂസഫലിക്ക് ആദരമായി നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ

പ്രവാസ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന വ്യവസായി എം എ യൂസഫലിക്ക് ആദരമായി നിർധനരായ കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ. സൗജന്യ ശസ്ത്രക്രിയ 50 കട്ടികൾക്കാണ് നടത്തുക. പുതുവത്സര ദിനത്തിലായിരുന്നു പ്രഖ്യാപനം. സൗജന്യ ശസ്ത്രക്രിയ ജന്മനാൽ ഹൃദ്രോഗങ്ങളുള്ള 50 കുട്ടികൾക്കാണ് നൽകുക. അദ്ദേഹത്തിന്റെ യുഎഇലെയും ഒമാനിലെയും ഇന്ത്യയിലെയും ആശുപത്രികൾ വഴിയാണ് വിപിഎസ് ഹെൽത്ത്കെയർ നേതൃത്വം നൽകുന്ന ഈ പദ്ധതി നടപ്പാക്കുക.

യൂസഫലിയുടെ യുഎയിലെ അൻപതാണ്ട് അദ്ദേഹത്തിന്റെ ജീവകാരണ്യപ്രവർത്തനങ്ങളുടെ പാതയിൽ തന്നെ അടയാളപ്പെടുത്താനാണ് ശ്രമമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.എംഎ യൂസഫലിയുടെ മൂത്ത മകളും വിപിഎസ് ഹെൽത്ത്കെയർ വൈസ് ചെയർപേഴ്സണുമായ ഡോ. ഷബീന യൂസഫലിയുടെ ഭർത്താവാണ് ഡോ. ഷംസീർ വയലിൽ. ഭാരിച്ച ചെലവ് ഇത്തരം സന്ദർഭങ്ങളിൽ ചികിത്സ നടത്താനായി ആവശ്യമായി വരാറുണ്ട്. ഈ പണം സാധാരണ കുടുംബങ്ങളെ സംബന്ധിച്ച് കണ്ടെത്തുകയെന്നത് ഏറെ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനം ഉണ്ടായത്.