മുഖ്യമന്ത്രി പിണറായി വിജയനെ വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ കണ്ടു. മുഖ്യമന്ത്രിയോട് കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള അഭിഭാഷകനെ വെക്കണമെന്നും പ്രോസിക്യൂഷനും പൊലീസിനും സംഭവിച്ച വീഴ്ചകൾ അന്വേഷിക്കണമെന്നും കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകുമെന്ന് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുബം ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടത്. സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞ കുടുംബം ഡിജിപിയുമായി ആലോചിച്ചു മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്കിയെന്നും പറഞ്ഞു.
2024-01-03

