അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ല; ദ്വിഗ് വിജയ് സിംഗ്

ന്യൂഡൽഹി: അയോധ്യ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ശ്രീരാമൻ ഹൃദയത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പഴയ വിഗ്രഹം അയോധ്യയിൽ പ്രതിഷ്ഠിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ചടങ്ങ് രാഷ്ട്രീവൽക്കരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദ്വിഗ് വിജയ് സിംഗാണ് കോൺഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.