ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡറെപ്പോലും ഓടിത്തോല്‍പ്പിച്ച് രോഹിത്

ഫിറ്റ്നെസിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ എക്കാലത്തും വിമര്‍ശനങ്ങളും ട്രോളുകളും ഉയരാറുണ്ട്.ആരാധകര്‍ പലപ്പോഴും രോഹിത്തിന്‍റെ കുടവയറിനെയും പരിഹസിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഫിറ്റ്നെസിന്‍റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡറായ രവീന്ദ്ര ജഡേജയോട് പോലും കിടപിടിക്കുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍ രോഹിത്. രവീന്ദ്ര ജഡേജയെ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനിടെയായിരുന്നു രോഹിത് ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറായ ഓടിത്തോല്‍പ്പിച്ചത്.

ദക്ഷിണാഫ്രിക്കന്‍ ബാറ്ററായ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ കെയ്ല്‍ വെറൈയ്നെ കവറിലൂടെ അടിച്ച ഷോട്ട് ബൗണ്ടറി കടക്കുന്നത് തടയാണ് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത്തും പോയന്‍റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ജഡേജയും മത്സരിച്ചോടിയത്. ന്ത് ബൗണ്ടറി കടക്കും മുമ്പ് മത്സരയോട്ടത്തില്‍ മുന്നിലെത്തിയ രോഹിത് തന്നെ പഎടുത്ത് ത്രോ ചെയ്യുകയും ചെയ്തു.