ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കി. പുന്നപ്ര വടക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടന ച്ചടങ്ങിൽ നിന്നാണ് ജി സുധാകരനെ ഒഴിവാക്കിയത്.
ജി സുധാകരന്റെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ ലോക്കൽ കമ്മിറ്റി ഓഫീസാണിത്. ആർ മുരളീധരൻ നായർ സ്മാരക ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് മന്ത്രി സജി ചെറിയാനായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഉദ്ഘാടനം.

