ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പരിഷ്‌ക്കരണം. സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെ നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായിരുന്നു അനീഷ് ദയാൽ. രാഹുൽ രാസ്‌ഗോത്ര ഐപിഎസിന് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമനം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
നീന സിങിനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടർ ജനറലായും നിയമിച്ചു. സിഐഎസ്എഫിൽ തന്നെ സ്‌പെഷൽ ഡയറക്ടർ ജനറലായി പ്രവർത്തിക്കുകയായിരുന്നു നീന സിങ്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടർ ജനറൽ ആകുന്ന ആദ്യ വനിതയാണ് നീന സിങ്. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ഗാർഡ്‌സ് ഡയറക്ടർ ജനറലായും നിയമിച്ചു.

