സിപിഎം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയം ചർച്ചക്കെടുത്തപ്പോൾ എതിരില്ലാതെ ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് പേരുകളൊന്നും നിർദേശമായി ഉയർന്നുവരാത്ത സാഹചര്യത്തിൽ സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിന്റെ പേര് നിർദേശിക്കും.

കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് താത്കാലിക സെക്രട്ടറിയായിട്ടാണ് ബിനോയ് വിശ്വത്തെ നിയമിച്ചത്. പുതിയ സാഹചര്യത്തിൽ നാളെ സംസ്ഥാന കൗൺസിൽ സെക്രട്ടറി സ്ഥാനത്തിന് ഔദ്യോഗിക അംഗീകാരം നൽകും. ആരോഗ്യ സ്ഥിതി വഷളായതിനെതുടർന്ന് തനിക്ക് അവധി നൽകണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ട സമയത്ത് ചുമതല ബിനോയ് വിശ്വത്തിന് നൽകണമെന്ന് കാനം രാജേന്ദ്രൻ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു.