പഞ്ചവടി ബീച്ചിൽ വൻ അഗ്നിബാധ; കാറ്റാടി മരങ്ങളും അക്കേഷ്യയും കത്തി നശിച്ചു

തൃശ്ശൂർ: ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ അഗ്നിബാധ. ബീച്ചിന്റെ തെക്ക് ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ഇന്ന് വൈകീട്ട് 6:30 ഓടെയിരുന്നു സംഭവം. തീപിടുത്തത്തിൽ കടൽതീരത്തെ ഏക്കർ കണക്കിന് വരുന്ന സ്ഥലത്തെ കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളും കത്തി നശിച്ചു. നാട്ടുകാരാണ് തീ ആളിപ്പടരുന്നത് കണ്ട് വിവരം ഫയർ ഫോഴ്‌സിനെ അറിയിച്ചത്.

ഗുരുവായൂർ ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനെടുവിലാണ് ഫയർഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കിയത്.