പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണം ശക്തമാക്കി പുള്ളിപ്പുലി

തിരുവനന്തപുരം: തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായി പൊലീസുകാരാണ് പുള്ളിപ്പുലിയെ കണ്ടത്. ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം.

പുള്ളിപ്പുലി റോഡിലൂടെ കാടിലേക്ക് കയറി പോകുന്നതാണ് പോലീസുകാർ കണ്ടത്. തുടർന്ന് ഉടൻ തന്നെ പോലീസ് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്തിയില്ല.

സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തുന്നുണ്ട്. ക്രിസ്മസ് അവധി ആയതിനാൽ പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കൂടുതലാണ്. അതിനാൽ തന്നെ വനംവകുപ്പ് ജാഗ്രതയിലാണ്.