ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട്; ഇന്ദ്രയുടെ വിശേഷങ്ങൾ അറിയാം

കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കും. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അ്‌ദേഹത്തിന്റെ പരാമർശം.

കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇൻ കേരള ആശയത്തിനും ശക്തി പകരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനിമുതൽ കൊച്ചിയിൽ. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കും.

കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദസഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇൻ കേരള ആശയത്തിനും ശക്തി പകരുകയാണ്.