ക്രിസ്മസ് കാലത്ത് റെക്കോഡ് മദ്യവിൽപ്പനയുമായി ബെവ്‌കോ; വിറ്റത് 154.77 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് റെക്കോഡ് മദ്യവിൽപ്പനയുമായി ബെവ്‌കോ. 154.77 കോടി രൂപയുടെ മദ്യമാണ് മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. 70.73 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ക്രിസ്മസ് തലേന്ന് മാത്രം നടന്നത്. 69.55 കോടിയുടെ മദ്യമാണ് കഴിഞ്ഞ വർഷം ക്രിസ്മസ് തലേന്ന് വിറ്റഴിച്ചത്.

84 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഡിസംബർ 22, 23 തീയതികളിൽ മാത്രം വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളിൽ 75 കോടി രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു. ബെവ്‌കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ് ഇത്തവണ ക്രിസ്മസിന് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യം ഇവിടെ നിന്നും വിറ്റു. ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തുള്ളത്. ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് മൂന്നാം സ്ഥാനത്തുള്ളത്. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റാണ് ഇത്തവണ നാലാം സ്ഥാനത്തുള്ളത്. അഞ്ചാം സ്ഥാനത്ത് നോർത്ത് പറവൂരിലെ ഔട്ട്‌ലെറ്റാണ്.