ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവം; കേസെടുത്ത് പോലീസ്, കെ സുധാകരൻ ഒന്നാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോൺഗ്രസ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് കേസിൽ ഒന്നാം പ്രതി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ശശി തരൂർ തുടങ്ങിയ നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 500 ലധികം പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പോലീസിനെ ആക്രമിക്കുക, ഫ്‌ളക്‌സ് ബോർഡ് നശിപ്പിക്കുക, സംഘം ചേർന്ന് സംഘർഷമുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.