ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു; വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. ശൈത്യകാലം കൂടി എത്തിയതോടെ ഡൽഹിയിൽ സ്ഥിതിഗതികൾ വഷളായിരിക്കുകയാണ്.

എയർ ക്വാളിറ്റി ഇൻഡക്‌സ് 400 പോയന്റിലേക്ക് ഉയർന്നിരിക്കുകയാണ്. വാഹനങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി മലിനീകരണതോത് കുറയ്ക്കാനാണ് ഡൽഹി സർക്കാരിന്റെ നീക്കം. ഈ നീക്കങ്ങളുടെ ഭാഗമായി ഡൽഹി എൻസിആർ മേഖലയിൽ ബി എസ്-3 പെട്രോൾ വാഹനങ്ങൾക്കും ബി എസ്-4 ഡീസൽ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.