പ്രമുഖ ഛായാ​ഗ്രാഹകൻ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി

പ്രമുഖ ഛായാ​ഗ്രാഹകൻ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി. വധു, ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമായ അന്‍സു എല്‍സ വര്‍ഗീസ് ആണ്. ജോമോന്‍ തന്നെയാണ് ‘എന്റെ പ്രതീക്ഷയും വീടും’ എന്ന് കുറിച്ച് കൊണ്ട് വിവഹ വിവരം അറിയിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു. നടി ആൻ അ​ഗസ്റ്റിന്റെ മുൻ ഭർത്താവാണ് ജോമോൻ.

ജോമോന് ആശംസയുമായി ബോളിവുഡ് നടൻ രണ്‍വീര്‍ സിങ്, ബേസില്‍ ജോസഫ്, അഭയ ഹിരണ്‍മയി, അര്‍ച്ചന കവി എന്നിവരും രം​ഗത്തെത്തി.അയാളും ഞാനും തമ്മില്‍, തട്ടത്തിന്‍ മറയത്ത്, എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി, ഗോല്‍മാല്‍ എഗെയിന്‍, ബ്യൂട്ടിഫുള്‍, സിംബ എന്നിവയാണ് ജോമോന്റെ പ്രധാന സിനിമകൾ. കൂടാതെ തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകൻ കൂടി ആയിരുന്നു ജോമോൻ