മന്ത്രിസഭാ പുന:സംഘടന; ഗണേഷിന്റെയും കടന്നപ്പള്ളിയുടെയും സത്യപ്രതിജ്ഞ 29 ന്‌

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതിൽ അന്തിമ തീരുമാനം ഞായറാഴ്ച്ചയുണ്ടാകുമെന്ന് റിപ്പോർട്ട്. ഇടത് മുന്നണിയോഗത്തിൽ ഇക്കാര്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

ഡിസംബർ 29 ന് സത്യപ്രതിജ്ഞ നടക്കും. ഗണേഷ് കുമാറിന് ഗതാഗത വകുപ്പാണ് നൽകുന്നത്. തുറമുഖ വകുപ്പാണ് കടന്നപ്പള്ളിക്ക് ലഭിക്കുക. നവകേരള സദസിന് ശേഷം ഡിസംബർ അവസാനം മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് നേരത്തെ ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചിരുന്നു.