അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നത്; കെ സുരേന്ദ്രൻ

കൊച്ചി: കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഇനി വിഡ്ഢികളാക്കാൻ അവസരം നൽകരുതെന്നും മുൻകാല തിരഞ്ഞെടുപ്പുകളിൽ ജനങ്ങളെ കബളിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളെ കബളിപ്പിക്കാതെ 2024 ൽ കേരളത്തിൽ യുഡിഎഫും എൽഡിഎഫും ഒറ്റ മുന്നണിയായി ഇന്ത്യ സഖ്യത്തിൽ മത്സരിക്കണം. കേരളത്തിൽ രണ്ട് വർഷമെങ്കിലും കേന്ദ്ര ഭരണം ഏർപ്പെടുത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ക്രൈസ്തവ സമൂഹമായി ബി.ജെ പി യോജിപ്പ് നടത്തുന്നത് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. മണിപ്പൂർ വിഷയം ഉയർത്തി മിസോറാമിൽ മത്സരിച്ച കോൺഗ്രസിന് തിരിച്ചടി നേരിട്ടെന്നും അദ്ദേഹം അറിയിച്ചു.

ക്രൈസ്തവ സമൂഹം കള്ള പ്രചാരണങ്ങളെ തള്ളി കളഞ്ഞു. ഇത്തവണയും ബിജെപി ക്രിസ്മസ്, ഈസ്റ്റർ ദിനങ്ങളിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് സ്‌നേഹ യാത്ര നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.