പത്തു ദിവസത്തിനുള്ളിൽ ഒരു ലക്ഷം ഡൗൺലോഡ്; ‘അയ്യൻ’ ആപ്പ് ശ്രദ്ധനേടുന്നു

തിരുവനന്തപുരം: മണ്ഡല – മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ തീർത്ഥാടകർക്കായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ‘അയ്യൻ’ ശ്രദ്ധ നേടുന്നു. പത്തു ദിവസത്തിനുള്ളിൽ ഒരു ലക്ഷം തവണ ആപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു.

തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങിയ ആപ്പ് മലയാളം, കന്നട, തമിഴ് ,തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്. ഓൺലൈനിലും ഓഫ് ലൈനിലും ആപ്പ് പ്രവർത്തന സജ്ജമാണ്.

ആപ്പിൽ അയ്യപ്പന്മാർ പാലിക്കേണ്ട പൊതുനിർദേശങ്ങളും പെരിയാർ വന്യജീവിസങ്കേതത്തിന്റെ സമ്പന്നതയെക്കുറിച്ചുള്ള വിവരങ്ങളും ശബരിമല ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കും. അടിയന്തരസഹായ നമ്പറുകളും ആപ്പിൽ ലഭ്യമാണ്. തിരഞ്ഞെടുക്കുന്ന റൂട്ടുകളിലെ വിവിധ മുന്നറിയിപ്പുകൾ ആപ്പിലൂടെ ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.