പയർ- പരിപ്പ് ഉത്പന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ പദ്ധതിയിട്ട് സപ്ലൈകോ

കൊച്ചി: പയർ പരിപ്പ് ഉത്പന്നങ്ങളും വറ്റൽ മുളകും കർഷകരിൽ നിന്നു നേരിട്ടെടുക്കാൻ പദ്ധതിയിട്ട് സപ്ലൈകോ. ഇതിനായി ഇതര സംസ്ഥാനങ്ങളിലേക്കു പോകാനാണ് സപ്ലൈകോ ആലോചിക്കുന്നത്.

കടുത്ത സാമ്പത്തിക ഞെരുക്കത്തെ തുടർന്നു വിതരണക്കാർ ഉൽപന്നങ്ങൾ നൽകാത്ത പശ്ചാത്തലത്തിലും ഇടനിലക്കാരെ ഒഴിവാക്കുക വഴി ഉണ്ടാകുന്ന അധികച്ചെലവ് മറികടക്കുന്നതിനും വേണ്ടിയാണ് സപ്ലൈകോയുടെ പുതിയ നടപടി.

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നു നേരിട്ട് പയർ പരിപ്പ് ഉത്പന്നങ്ങളെടുക്കാനാണ് സപ്ലൈക്കോ ലക്ഷ്യമിടുന്നത്.