തിരുവനന്തപുരം: ഡിസംബർ മാസം സംസ്ഥാനത്ത് ഇലക്ട്രിക് ഡബിൾഡെക്കർ ബസുകൾ എത്തും. നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള യാത്രകൾ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ എത്തിക്കുന്നത്. രണ്ടു ബസുകളായിരിക്കും ആദ്യം തിരുവനന്തപുരത്ത് എത്തുക. ഇതിനു പിന്നാലെ സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ 50 ഇ ബസുകൾ കൂടി വാങ്ങാൻ ധാരണയായിട്ടുണ്ട്.
സാധാരണക്കാരുടെ യാത്രാസ്വപ്നങ്ങൾക്ക് ചിറകുനൽകിയ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന് മൂന്നു വർഷം പിന്നിടുമ്പോൾ പുത്തൻ മുന്നേറ്റം. ഡിസംബറിൽ സംസ്ഥാനത്തെത്തും. ഡബിൾഡക്കർ ബസുകളുടെ മുകളിലത്തെ നിലയിൽ ചെറിയ പാർട്ടിയും മറ്റ് ആഘോഷങ്ങളും നടത്താനുള്ള സൗകര്യവും ഉണ്ടാകും.
വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ് ഉൾപ്പെടെയുള്ള പദ്ധതികൾക്കും ഈ ബസ് ഉപയോഗപ്പെടുത്താൻ കഴിയും. കേന്ദ്രസർക്കാരിന്റെ സ്മാർട്ട്‌സിറ്റി പദ്ധതിയിലൂടെയാണ് ബസുകൾ എത്തുന്നത്. ഓൺലൈൻ ടൂറിസം പാക്കേജ് ബുക്കിങ് കൂടി അടുത്ത മാസത്തോടെ ആരംഭിക്കാനുള്ള പദ്ധതിയിലാണ് കെ.എസ്.ആർ.ടി.സി. രണ്ടു വർഷം മുൻപ് ആരംഭിച്ച ബജറ്റ് ടൂറിസം സെൽ ഏഴായിരത്തിലധികം യാത്രകൾ പൂർത്തിയാക്കിയിട്ടുണ്ട്.

