മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചൽ തുടങ്ങി

മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ചൽ തുടങ്ങി. ആലപ്പുഴ നൂറനാട്, ദേശീയപാത നിർമ്മാണത്തിനുള്ള മണ്ണെടുപ്പിനെ ചൊല്ലി വലിയ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിച്ച് തുടങ്ങിയത്. കൂറ്റൻ ടിപ്പറുകളിലായി മണ്ണ് കയറ്റുകയാണ്. മണ്ണുമായി കുന്നിറങ്ങുന്ന ലോറികൾ തടയുമെന്ന നിലപാടിലാണ് നാട്ടുകാർ.

പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയഴ്ചയിലെ സംഘർഷത്തെ തുടർന്നാണ് കുന്നിടിക്കുന്നത് നിർത്തി വച്ചിരുന്നത്. മണ്ണെടുപ്പ് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് പാലിച്ചേ മതിയാകൂ എന്ന് കാർത്തികപ്പള്ളി തഹസിൽദാർ സജീവ്കുമാർ പറഞ്ഞു. പ്രതിഷേധമുണ്ടായാൽ നേരിടാനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്നും നാട്ടുകാർ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും തഹസിൽദാർ വ്യക്തമാക്കി.