ജയ്പുർ: രാജസ്ഥാനിൽ രണ്ട് കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് നേതാക്കളായ രാം ഗോപാൽ ഭൈരവയും അശോക് തൻവറുമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഭൈരവ മുൻ മന്ത്രിയാണ്. മുൻ എംഎൽഎയാണ് തൻവർ. പാർട്ടിപ്രവർത്തകർക്കൊപ്പം ആസ്ഥാനത്തെത്തിയാണ് നേതാക്കൾ ബിജെപിയിൽ ചേർന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സി പി ജോഷി, രാജ്യവർധൻ സിങ് റാത്തോഡ് എം പി തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കൺവീനർ നാരായൺ പഞ്ചരിയ തുടങ്ങിവരുടെ സാന്നിധ്യത്തിലായിരുന്നു നേതാക്കൾ ബിജെപിയിൽ ചേർന്നത്. രാജസ്ഥാൻ സർക്കാർ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ പരാജയമാണെന്ന് സി പി ജോഷി ആരോപിച്ചു.
രാജസ്ഥാനിലെ ദൗസയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വിമർശനം ഉന്നയിച്ചത്.

