കണ്ണൂർ: കണ്ണൂരിൽ സിപിഎം അനുകൂല എംവിആർ ട്രസ്റ്റിന്റെ എം വി രാഘവൻ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപി ഇക്കാര്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
തുടർന്ന് സിഎംപി ജില്ലാ കൗൺസിലിന്റെ എംവി രാഘവൻ അനുസ്മരണത്തിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കാൻ തീരുമാനിച്ചു.
മന്ത്രി വി എൻ വാസവൻ, എംവി ജയരാജൻ എന്നിവർക്കൊപ്പമാണ് എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാറിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുക. ഇതിലാണ് സിഎംപി നേരിട്ട് അതൃപ്തി പരസ്യമാക്കിയത്. ഇതോടെ സിപി ജോൺ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലും എത്താമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു.

