ഇന്ന് സംസ്ഥാനത്ത് പി ജി ഡോക്ടർമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്‌ക്കരിക്കും

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് പി ജി ഡോക്ടർമാരുടെ പണിമുടക്ക്. പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമാണ് പണിമുടക്കുന്നത്. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.

സ്‌റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് പി ജി ഡോക്ടർമാർ ഉന്നയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണി മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ ഉൾപ്പെടെ ബഹിഷ്‌ക്കരിക്കാനാണ് പി ജി ഡോക്ടർമാരുടെ തീരുമാനം.

അതേസമയം, റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും.