സിനിമാ തിരക്കുകൾക്കിടയിലും അവദൂത നാദാനന്ദയുടെ ആശ്രമത്തിൽ സന്ദർശനം നടത്തി നടൻ മോഹൻലാൽ. ആന്ധ്ര പ്രദേശിലെ കുർണൂലിലാണ് അദ്ദേഹം സന്ദർശനത്തിനായി എത്തിയത്. എഴുത്തുകാരൻ ആർ രമാനന്ദും യാത്രയിൽ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ആശ്രമത്തിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.
സ്വാമിയോട് മോഹൻലാൽ സംസാരിക്കുന്ന ചിത്രങ്ങളും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ വർഷം അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം മോഹൻലാൽ സന്ദർശിച്ചിരുന്നു. ഈ യാത്രയിലും രമാനന്ദ് ഒപ്പം ഉണ്ടായിരുന്നു.
മലൈക്കോട്ടൈ വാലിബൻ, റാം, എമ്പുരാൻ, റമ്പാൻ, ബറോസ് തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനുള്ള മോഹൻലാൽ ചിത്രങ്ങൾ.

