ക്ലാസ്സ്‌മുറിക്കുള്ളിൽ തെരുവുനായയുടെ ആക്രമണം

പാലക്കാട് ജില്ലയിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ ആക്രമണം.മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിലാണ് സംഭവം. രാവിലെ 10.30 ക്ക് ക്ലാസ്സ്‌ നടക്കുന്ന സമയത്താണ് പരിക്കേറ്റത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാ​ഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകർ ചേർന്നാണ് നായയെ ഓടിച്ചത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു കുത്തിവയ്ച്ചു. കുട്ടിയെ നിരീക്ഷണത്തിലിരിത്തിയിരിക്കുകയാണെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. രണ്ടാഴ്ചയിലേറെയായി ഇവിടെ നായശല്യം കൂടുതലാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു. നായ് സ്കൂൾ പരിസരത്ത് ഓടി നടക്കുന്നത് കണ്ടതിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ അടച്ചിടണമെന്ന് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വാതിൽ തള്ളി തുറന്നാണ് നായ അകത്തു കേറിയേതെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നത്.