നേപ്പാളിൽ വീണ്ടും ഭൂചലനം; ഡൽഹിയിലും പ്രകമ്പനം

ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് നേപ്പാളിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നേപ്പാളിലുണ്ടാകുന്ന രണ്ടാമത്തെ ഭൂചലമാണിത്. ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ഇല്ല.

അതേസമയം, ഭൂകമ്പത്തിന്റെ ശക്തമായ പ്രകമ്പനം ന്യൂഡൽഹിയിലും അനുഭവപ്പെട്ടു. ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിൽ അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

വെള്ളിയാഴ്ച നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ 157 പേർ മരണപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയത്. 2015-നു ശേഷം നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു ഇത്.