ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അവധി നീട്ടി നൽകിയിരിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി വ്യക്തമാക്കി.
ആറ് മുതൽ 12 വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറാമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. 460 ആണ് ഡൽഹിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തണമെന്നാണ് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചിട്ടുള്ളത്. മലിനീകരണ തോത് കുറക്കാൻ വാഹനങ്ങളുടെ എണ്ണം കുറക്കാൻ നിർദ്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പാഴ് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

