മലപ്പുറം: സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്കുള്ള ക്ഷണം നിരസിച്ച് മുസ്ലിംലീഗ്. യുഡിഎഫിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമായാണ് ഇത്തരമൊരു തീരുമാനം ലീഗ് സ്വീകരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വിഷയം രാഷ്ട്രീയ ചർച്ചകൾക്ക് വഴി മാറിയത്. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നും റാലിയിലേക്ക് ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നുമായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ പരാമർശം.
എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാത്തതിൻറെ സാഹചര്യം വേറെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഔദ്യോഗികമായി സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത്.

