മുഖ്യമന്ത്രിയ്ക്ക് നേരെ വധഭീഷണി; പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയ്ക്ക് നേരെ വധഭീഷണി സന്ദേശം ലഭിച്ചത്. പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലെ ഫോണിലാണ് ഭീഷണി സന്ദേശം എത്തിയത്.

എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് ഭീഷണി സന്ദേശത്തിനു പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. മ്യൂസിയം പൊലീസാണ് കേസിൽ അന്വേഷണം നടത്തിയത്.

വിദ്യാർഥിയുടെ വീട്ടുകാരുമായി സംസാരിച്ചതായി പൊലീസ് വ്യക്തമാക്കി. ഏഴാം ക്ലാസ് വിദ്യാർഥിയായ കുട്ടി ഫോണിൽ കളിച്ചപ്പോൾ അറിയാതെ കൺട്രോൾ റൂമിലേക്ക് കോൾ പോയതാണെന്നാണ് വീട്ടുകാർ വിശദീകരിച്ചു. സഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്.