ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി; ഉപാധികൾ ഇവയെല്ലാം

ന്യൂഡൽഹി: ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ചില ഉപാധികളും ഇതിനായി അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യയിൻ നിർമിക്കുന്ന വാഹനങ്ങളായിരിക്കണം ഇന്ത്യയിൽ വിൽക്കേണ്ടതെന്ന നിബന്ധന ഉൾപ്പെടെയാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.

എല്ലാ വാഹന നിർമാതാക്കൾക്കും പ്രവർത്തിക്കാൻ സാധിക്കുന്ന വലിയ വിപണിയാണ് ഇന്ത്യ. എന്നാൽ, ഈ രാജ്യം നൽകുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇവിടെ തന്നെ അവർ നിർമാണ യൂണിറ്റും ആരംഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ നിർമിക്കുന്ന വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനാണ് ടെസ്ലയുടെ പദ്ധതിയെങ്കിൽ യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വാഹന നിർമാതാക്കളെ ആകർഷിക്കുകയെന്ന നിലപാടിന്റെ ഭാഗമായാണ് പ്രദേശികമായി വാഹനങ്ങൾ നിർമിക്കാൻ സർക്കാർ ആവശ്യപ്പെടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.