തിരുവനന്തപുരം: തനിക്കെതിരെ കേസ് എടുത്തതിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യ സഖ്യത്തിലെ രണ്ട് പങ്കാളികളായ രാഹുൽ ഗാന്ധിയും പിണറായി വിജയനും തനിക്കെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ ഒന്നിച്ചെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാർ’ ആണ് പിണറായി വിജയനും രാഹുൽ ഗാന്ധിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി ജമ്മു കശ്മീർ മുതൽ പഞ്ചാബും കേരളവും വരെ സമൂലവത്ക്കരണത്തിന് കാരണമാവുകയും നിരവധി നിരപരാധികളുടെ ജീവനും സുരക്ഷാ സേനയുടെ ജീവനും നഷ്ടപ്പെടുത്തുകയും ചെയ്ത എസ്ഡിപിഐ, പിഎഫ്ഐ, ഹമാസ് തുടങ്ങിയ വിഷലിപ്തമായ തീവ്രവാദ സംഘടനകളെ ലജ്ജയില്ലാതെ പ്രീണിപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രണ്ട് പ്രീണനക്കാർ. അവരുടെ ഹമാസിനെ പ്രീണിപ്പിക്കുന്നത് തുറന്നുകാട്ടിയതിനാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

