കളമശ്ശേരി സ്ഫോടനം; എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതിയുമായി കെപിസിസി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകി കെപിസിസി. കളമശ്ശേരി സ്ഫോടനത്തിന്റെ പേരിൽ രാഷ്ട്രീയലാഭം ഉണ്ടാക്കാനായി ഹീനമായ വർഗീയ നുണപ്രചാരണം നടത്തിയ പേരിലാണ് കെപിസിസി പരാതി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, സന്ദീപ് വാരിയർ, മുൻ എംപി സെബാസ്റ്റ്യൻ പോൾ, തൃണമൂൽ കോൺഗ്രസ്സ് ദക്ഷിണേന്ത്യൻ ചാപ്റ്റർ കൺവീനർ റിവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി.

കോൺഗ്രസ്സ് ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ പി സരിനാണ് ഡിജിപിക്ക് പരാതി നൽകിയത്. ഇവരുടെ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ഡിജിറ്റൽ തെളിവുകൾ അടക്കമാണ് പരാതി. കോൺഗ്രസ്സിന്റെ നിലപാട് കൃത്യമാണെന്നും സമൂഹത്തിൽ വർഗീയ വിദ്വേഷവും തീവ്രവാദവും വളർത്തുന്ന ആർക്കെതിരെയും വിട്ടുവീഴ്ചയില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.