തിരുവനന്തപുരം: റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ മാസത്തിലെ കമ്മീഷൻ വിതരണത്തിനായാണ് തുക വിനിയോഗിക്കുക. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമ്മീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇതുസംബന്ധിച്ച അറിയിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചു.
സെപ്റ്റംബർ മാസത്തിലെ കമ്മീഷൻ വിതരണത്തിനായാണ് തുക വിനിയോഗിക്കുക. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കേണ്ട തുകയിൽ 742.62 കോടി രൂപ കുടിശികയാണ്.
ഈ സാഹചര്യത്തിലും റേഷൻ വ്യാപരികളുടെ കമ്മീഷൻ അനുവദിക്കാൻ സംസ്ഥാനം തീരുമാനിക്കുകയായിരുന്നു.

