തിരുവനന്തപുരം: മലയാളം സീരിയൽ- സിനിമാ താരം രഞ്ജുഷ മേനോൻ മരിച്ച നിലയിൽ. 36 വയസായിരുന്നു. തിരുവന്തനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. രഞ്ജുഷ മേനോൻ നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വർഷങ്ങളായി ഭർത്താവും കുട്ടികളുമൊത്ത് ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ആനന്ദരാഗം, വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് രഞ്ജുഷ.

