കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌ഫോടനത്തിൽ അദ്ദേഹം നടുക്കം രേഖപ്പെടുത്തി. കളമശ്ശേരിയിലുണ്ടായ സ്‌ഫോടനത്തിൽ ഹൃദയം വേദനിക്കുന്നുവെന്ന് ഗവർണർ അറിയിച്ചു.
നടന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. മനുഷ്യത്വത്തിന് എതിരായ കൃത്യമാണ് കളമശ്ശേരിയിൽ നടന്നത്. സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീതിയുണ്ടാക്കുന്ന സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയാണ്. പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുകയാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.

