കളമശ്ശേരി സ്‌ഫോടനം; നാളെ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നാളെ സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ സർവ്വകക്ഷി യോഗം ചേരും. എല്ലാ പാർട്ടികളുടെ പ്രതിനിധികൾക്ക് യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

അതേസമയം, കളമശ്ശേരിയിൽ സംഭവിച്ചത് അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. മറ്റ് വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. ഗൗരവമായി തന്നെ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.