തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രഥ് പ്രഭാരി യാത്ര ഒഴിവാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രഥ് പ്രഭാരി യാത്ര ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകുകയും ചെയ്തു.

രഥ് പ്രഭാരി യാത്ര വിവാദമായതിന് പിന്നാലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് പരാതി നൽകിയത്.