ഇസ്രയേൽ-ഹമാസ് യുദ്ധം; ജോർദാൻ രാജാവുമായി ഫോൺ സംഭാഷണം നടത്തി നരേന്ദ്ര മോദി

ന്യൂഡൽഹി: ജോർദാൻ രാജാവ് അബ്ദുല്ലയുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ജോർദാൻ രാജാവുമായി അദ്ദേഹം സംസാരിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് ഇരുവരും തമ്മിൽ ഫോൺ സംഭാഷണം നടത്തിയത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിവരം പങ്കുവെച്ചത്.

ഭീകരവാദം, അക്രമം, സാധാരണക്കാരുടെ മരണം തുടങ്ങിയ വിഷയത്തിൽ ജോർദാൻ രാജാവുമായി ആശങ്ക പങ്കുവെച്ചതായി പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം എത്രയും പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.