സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി സ്ഥിതീകരണം. ഉത്തർപ്രദേശിൽ കാൻപൂരിലെ ലാല ലജ്പത് റായ് സർക്കാർ ആശുപത്രിയിലാണ് സംഭവം. തലസേമിയ രോഗബാധയെ തുടർന്നാണ് കുട്ടികൾക്കു രക്തം നൽകിയത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് പിഴവിന് ഈടാക്കിയതെന്നാണ് റിപ്പോർട്ട്. 180 തലസേമിയ രോഗികളാണ് ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ചത്.
14 കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ നിന്നും സ്വീകരിച്ചിരുന്നു. ആറ് – 16 വയസ് പ്രായമുള്ള കുട്ടികൾക്കാണ് വൈറസ് ബാധയുണ്ടായത്. ഇതിൽ ഏഴു പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ചു പേർക്ക് ഹെപറ്റൈറ്റിസ് സിയും രണ്ടു പേർക്ക് എച്ച്ഐവിയുമാണ് സ്ഥിരീകരിച്ചതെന്ന് ലാല ലജ്പത് റായ് ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയും നോഡൽ ഓഫിസറുമായ ഡോ. അരുൺ ആര്യ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ട് പറയുന്നു.
ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ചവരെ ഗാസ്ട്രോ എൻട്രോളജി വിഭാഗത്തിലേക്കും എച്ച്ഐവി ബാധിതരെ കാൻപുരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡോക്ടർ അരുൺ അറിയിച്ചു. സാധാരണഗതിയിൽ വൈറസ് പരിശോധന നടത്തിയതിനുശേഷം മാത്രമേ രക്തദാനം നടത്താറുള്ളൂ എന്നാൽ കുട്ടികൾ വിൻഡോ പീരിയഡിൽ ആയിരുന്ന സമയത്ത് ആകാം രക്തദാനം സ്വീകരിച്ചതെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ഈ സമയത്ത് രക്തത്തിലെ വൈറസിനെ സ്ഥിരീകരിക്കാൻ സാധിക്കുകയില്ല.

